കന്യാകുമാരിയില്‍ കരിങ്കലിന് സമീപം ബൈക്ക് യാത്രികരായ രണ്ടു പേര്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്ക് യാത്രികരായ, തൊലയാവട്ടം സ്വദേശികളായ 
ജഗനും വിനുവുമാണ് മരിച്ചത്. രണ്ടു പേരും  സുഹൃത്തുക്കളാണ്.  കഴിഞ്ഞ ദിവസം  ഇരുവരും ബൈക്കില്‍ കരിങ്കലിന് സമീപം ബാലൂര്‍-തേങ്ങപട്ടണം റോഡിലൂടെ  പോകുമ്പോഴാണ്  അപകടം. എതിര്‍ ദിശയില്‍ നിന്നും വന്ന ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രികരുടെ പുറത്തുകൂടി ട്രാവലര്‍ കയറിയിറങ്ങി സമീപത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ വിനുവും ജഗനും സംഭവസ്ഥലത്തുതന്നെ മരിച്ചു. കരിങ്കല്‍ പൊലീസ് കേസെടുത്ത് മൃതദേഹങ്ങള്‍ നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സംഭവത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ പള്ളിയാടി സ്വദേശി ദേവാലിജിനെതിരെ കരിങ്കല്‍ പോലീസ് കേസെടുത്തു.

To advertise here,