മഹാരാജാസ് ​ഗ്രൗണ്ടിൽ പോൾവാൾട്ട് മത്സരം ഫൈനൽ റൗണ്ടിലേക്ക് കടന്നപ്പോൾ ആവേശം ഇരട്ടിക്കുന്ന കാഴ്ചയായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് നിന്ന് പലരും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും കൗതുകം അതൊന്നുമായിരുന്നില്ല. ഒരേ മത്സരാർഥി രണ്ടുതവണ മത്സരിക്കുന്നോ? ശ്രദ്ധിച്ചുനോക്കിയപ്പോൾ കാര്യം പിടികിട്ടി. ചെസ്റ്റ് നമ്പറിൽ വ്യത്യാസമുണ്ട്. അതേ , രൂപസാമ്യമുള്ള ഇരട്ട സഹോദരിയിതാ തൊട്ടടുത്തുനിന്ന് പ്രോത്സാഹിപ്പിക്കുന്നു. 

To advertise here,

കോട്ടയം സ്വദേശികളായ ഇരട്ട സഹോദരിമാരായ ആഷലും ആജലുമാണ് പോൾവാൾട്ട് മത്സരത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. നാലും അഞ്ചും സ്ഥാനങ്ങളാണ് കിട്ടിയതെന്ന വിഷമം ഇരുവർക്കും ഉണ്ടായിരുന്നെങ്കിലും സംസ്ഥാന തലത്തിൽ മത്സരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും.