ടിവിഎസ് അപ്പാച്ചെയുടെ 20 വർഷങ്ങൾ;ലിമിറ്റഡ് എഡിഷൻ വേരിയെന്റുകളും പ്രീമിയം അപ്‌ഗ്രേഡുകളും പുറത്തിറക്കി
ബെംഗളൂരു: 20 വർഷങ്ങൾ പിന്നിട്ട് ടിവിഎസ് മോട്ടോർ കമ്പനിയുടെ അപ്പാച്ചെ മോഡൽ. രണ്ട് പതിറ്റാണ്ടുകളുടെ ആഘോഷ പരിപാടിയുടെ ഭാഗമായി ടി വി എസ് അവരുടെ ജനപ്രിയ വാഹനത്തിന്റെ നിരവധി ലിമിറ്റഡ് എഡിഷൻ വേരിയെന്റുകളും പ്രീമിയം അപ്‌ഗ്രേഡുകളും പുറത്തിറക്കി. ടിവിഎസ് അപ്പാച്ചെ RTR 160, 180, 200, ടിവിഎസ് അപ്പാച്ചെ RR310, RTR310 മോഡലുകളുടെ പ്രത്യേക ലിമിറ്റഡ് എഡിഷൻ വേരിയൻറ്റുകളുടെ ലോഞ്ച് ആഘോഷപരിപാടികളുടെ ഭാഗമായി ബംഗളുരുവിൽ നടന്നു. റൈഡർമാർക്ക് അത്യാധുനിക സുരക്ഷ, കണക്റ്റിവിറ്റി, പെർഫോമൻസ് എന്നിവ നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് കമ്പനിയുടെ നയം ശെരിവെക്കുന്ന തരത്തിലുള്ളതാണ് പുതിയ അപ്ഗ്രേഡുകൾ. ടിവിഎസ് സ്മാർട്ട്എക്സ്കണക്ട്, വോയിസ് അസിസ്റ്റ് (ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ) ഉള്ള 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇത് കൂടാതെ ഒരു അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിറങ്ങളും ഡൈനാമിക് ഗ്രാഫിക്സുകളും സഹിതമാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചത്.
Content Highlights: TVS Apache Celebrates 20 Years with Limited Edition Models and Premium Upgrades
Published: 06 Sept 2025, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented