ആലുവ: തീവണ്ടിയിലെ അപായ ചങ്ങല പുനഃസ്ഥാപിക്കാന്‍ സാഹസിക പ്രവര്‍ത്തം നടത്തി ടിടിഇ ബെന്‍ തമ്പി. ആലുവ പെരിയാറിന് കുറുകെയുള്ള റെയില്‍വെ പാലത്തില്‍ ബോഗികള്‍ക്കിടയിലൂടെ ഇറങ്ങിയാണ് ബെന്‍ അപായ ചങ്ങല പുനഃസ്ഥാപിച്ചത്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസിലാണ് സംഭവം. ആലുവയില്‍ നിന്ന് കയറിയ ഒരു യാത്രക്കാരനാണ് തീവണ്ടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്തിന് പിന്നാലെ സി ഒന്ന് കോച്ചിലെ അപായ ചങ്ങല വലിച്ചത്. തീവണ്ടി നിറുത്തിയപ്പോള്‍ ഒരു ഭാഗം പാലത്തിന്റെ മുകളിലായി. ഈ ഭാഗത്തെ ചങ്ങലയാണ് റീ സൈറ്റ് ചെയ്യേണ്ടിയിരുന്നത്.
പാലത്തില്‍ ട്രാക്കും നടുവിലായി ഒരാള്‍ക്ക് മാത്രം നടക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഇരുമ്പ് ഷീറ്റും മാത്രമാണ് ഉള്ളത്. ബോഗിയുടെ അടിയിലെത്തി വേണം ചങ്ങല പുനഃസ്ഥാപിക്കാന്‍. ട്രാക്കുകളുടെ ഇരുമ്പ് കഷ്ണങ്ങള്‍ക്കിടയിലൂടെ സാഹസികമായി സഞ്ചരിച്ച് മാത്രമേ ചങ്ങല പഴയ രൂപത്തിലേക്ക് കൊണ്ടു വരുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ഏറനാട് എക്സ്പ്രസിന് പിന്നാലെ വന്ദേഭാരത് കടന്നു പോകേണ്ടതിനാല്‍ സമയം പാഴാക്കാനില്ലായിരുന്നു. എഞ്ചിന്‍ ഡ്രൈവറുടേയും ഗാര്‍ഡുമാരുടേയും അനുമതിയോടെ ടിടിഇ ബെന്‍ ധൈര്യത്തോടെ രണ്ട് കോച്ചുകള്‍ക്കിടിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ചങ്ങല പുനഃസ്ഥാപിച്ച ശേഷം തിരികെ കയറി. തുടര്‍ന്ന് ട്രെയിന്‍ പുറപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ടിടിഇ പി.ആര്‍. സുഹാസാണ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.
Content Highlights: TTE in Aluva bravely restored a trains emergency chain on a bridge to avoid delays
Published: 14 Jul 2025, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented