നദിയില്‍ നിറഞ്ഞ് വിഷപ്പത, വായുവില്‍ നിറഞ്ഞ് പുകമഞ്ഞ്. രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന്റെ ഭീതിതമായ ദൃശ്യങ്ങളാണ് ഈ കാണുന്നത്. വ്യാവസായിക രാസമാലിന്യങ്ങളുടെ സാന്നിധ്യം മൂലമാണ് ഡല്‍ഹിയില്‍ യമുനാനദി പതഞ്ഞുപൊങ്ങിയത്. നദിയിലെ മാലിന്യത്തിന്റെ അളവ് കൂടിയ നിലയിലാണെന്നാണ് വിവരങ്ങള്‍. അതേസമയം ഡല്‍ഹിയിലെ അന്തരീക്ഷവും കൂടുതല്‍ മോശമായി. നഗരത്തില്‍ പുകമഞ്ഞിന്റെ കാഠിന്യം കൂടുതലായി അനുഭവപ്പെട്ടുതുടങ്ങി. ശൈത്യകാലമായതോടെ പുകമഞ്ഞ് ഇനിയും കൂടാനാണ് സാധ്യത. 

To advertise here,

ഡല്‍ഹിയിലെ മലീനീകരണത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയതാണ്. ഡല്‍ഹിയിലെ കാളിന്ദികുഞ്ച് മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. യമുനാ നദിയിലെ വിഷപ്പതയുമായി ബന്ധപ്പെട്ട് ഡല്‍ഹിഭരിക്കുന്ന എഎപി സര്‍ക്കാരിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.