തെലങ്കാനയിലെ വിപ്ലവ​നാടോടിപാട്ടുകാരനും എഴുത്തുകാരനും  ആക്ടിവിസ്റ്റും നക്സലൈറ്റുമായിരുന്ന ​ഗദ്ദർ അന്തരിച്ചു. തെലങ്കാനയിലെ നക്സൽ പ്രസ്ഥാനത്തിന്റെ വേരോട്ടത്തിൽ ​ഗദ്ദറും അദ്ദേഹത്തിന്റെയും പാട്ടുകളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഹൈദരാബാദിനടുത്ത തൂപ്‌റന്‍ ഗ്രാമത്തില്‍ 1949ലാണ് ​ഗദ്ദർ ജനിച്ചത്. ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കോളനിഭരണത്തിനെതിരായ് രൂപംകൊണ്ട പഞ്ചാബിലെ ​ഗാദർ പ്രസ്ഥാനത്തിൽ  നിന്നാണ് അദ്ദേഹം ​ഗ​ദ്ദർ എന്ന പേര് സ്വീകരിച്ചത്. 

To advertise here,