തന്നെയും തന്റെ ചുറ്റുമുള്ളവരെയും വെറുതെവിടണം എന്നും ജീവിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌നാ സുരേഷ്. കേസ് തെളിയണം എന്ന ഉദ്ദേശത്തോടെയുള്ള തന്റെ പ്രവര്‍ത്തികളെ എല്ലാവരും തെറ്റിദ്ധരിക്കുകയാണെന്നും സ്വപ്‌ന പറഞ്ഞു.

To advertise here,

ഈ കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണം എന്നും ഇതില്‍ ഭാഗമായിട്ടുള്ള എല്ലാ കുറ്റവാളികളും നിയമത്തിന് മുന്നില്‍ എത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അതിന്റെ ഭാഗമായാണ് തന്റെ കൈയില്‍ ഉണ്ടായിരുന്ന തെളിവ് പുറത്തുവിട്ടതെന്നും സ്വപ്‌ന വ്യക്തമാക്കി.

എന്നാല്‍ തെളിവുകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ തന്നെയും തന്റെ ചുറ്റുമുള്ളവരേയും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതര്‍ ദ്രോഹിക്കുകയാണെന്നും അതുകൊണ്ടാണ് സുഖമില്ലാതിരുന്നിട്ട് കൂടി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ താന്‍ നിര്‍ബന്ധിതയായത് എന്നും സ്വപ്‌ന പറഞ്ഞു.