പത്തനംതിട്ട: 'കര്‍ഷകനല്ലേ മാഡം. ഒന്നു കളപറിയ്ക്കാന്‍ ഇറങ്ങിയതാ'' എന്നോര്‍മിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി രണ്ടാം വരവില്‍ ഓര്‍മിപ്പിക്കുന്നത് മറ്റുപല കാര്യങ്ങള്‍. തദ്ദേശസ്ഥാപനങ്ങളിലെ അറിയിപ്പുകളാണ് എമ്പുരാന്‍ ട്രെയിലറിലേയും ലൂസിഫര്‍ സിനിമയിലേയും രംഗങ്ങളോട് കൂട്ടിച്ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രധാനമായും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വീഡിയോകളിലൂടെ വസ്തുനികുതി മാര്‍ച്ച് 31-നകം അടയ്ക്കണം, റേഷന്‍ വാങ്ങാന്‍ മറക്കരുത് എന്ന കാര്യങ്ങളാണ് സ്റ്റീഫന്‍ നെടുമ്പള്ളി നല്‍കുന്ന നിര്‍ദേശം പോലെ വീഡിയോയില്‍ കാണിക്കുന്നത്. ഔദ്യോഗികമായി പുറത്തിറക്കിയ വീഡിയോ അല്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളുമൊക്കെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.
 

To advertise here,