വാർത്താസമ്മേളനത്തിനിടെ നടൻ ഷൈൻ ടോം ചാക്കോയുടെ അ‌റസ്റ്ററിഞ്ഞ് അ‌മ്പരന്ന് 'സൂത്രവാക്യം' നിർമാതാവ് ശ്രീകാന്ത് കണ്ട്രഗുള. 'സൂത്രവാക്യം' സെറ്റിൽ വച്ചാണ് ഷൈൻ ലഹരി ഉപയോഗിച്ച് അ‌പമര്യാദയായി പെരുമാറിയെന്ന് വിൻ സി അ‌ലോഷ്യസ് ആരോപിച്ചിരുന്നത്. ഇതേക്കുറിച്ച് വിശദീകരിക്കാനാണ് സംവിധായകൻ യൂജിൻ ജോസും നിർമാതാവ് ശ്രീകാന്തും ഉൾപ്പെടെയുള്ളവർ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചത്. വാർത്താസമ്മേളനത്തിനിടെ ഷൈനിന്റെ അ‌റസ്റ്റിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്‌ നിർമാതാവ് ശ്രീകാന്ത് വിവരമറിയുന്നത്. താൻ ഇന്ന് രാവിലെ മാത്രമാണ് കേരളത്തിൽ എത്തിയതെന്നും അ‌റസ്റ്റിനെ കുറിച്ച് ഇപ്പോൾ മാത്രമാണ് അ‌റിഞ്ഞതെന്നും അ‌ദ്ദേഹം പറഞ്ഞു. 'സിനിമയെ കുറിച്ചുള്ള ആശങ്കകളുമായാണ് ഇവിടെ എത്തിയത്. ഇപ്പോൾ അ‌ത് വർധിച്ചിരിക്കുകയാണ്.' തെലുഗുവിൽ നിന്നുള്ള നടനും നിർമാതാവുമായ ശ്രീകാന്ത് കൂട്ടിച്ചേർത്തു. 

To advertise here,

Inshorts | Shine Tom Chacko`s arrest shocks `Sootravakyam` producer Sreekant Kondagula.  The actor was arrested for alleged misconduct on set.