നല്ല കാര്യം ചെയ്താൽ അംഗീകരിക്കണം; തെറ്റുണ്ടെങ്കിൽ കാണിച്ചുതരട്ടെ, തിരുത്താൻ തയ്യാറാണ് - ശശി തരൂർ
താൻ ആവശ്യപ്പെട്ടൊരു കാര്യം കേരളത്തിൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കണ്ടേയെന്ന് ശശി തരൂർ എം.പി. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദിന പത്രത്തിൽ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഉമ്മൻചാണ്ടിയാണ് ആദ്യം സ്റ്റാർട്ട്അപ്പ് മേഖലയിൽ മുൻകൈ എടുത്തത്. സ്റ്റാർട്ട്അപ്പ് മിഷൻ, സ്റ്റാർട്ട്അപ്പ് വില്ലേജ് എന്നിവയെല്ലാം സ്ഥാപിച്ചത് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ്. അതിലേക്കാണ് നിലവിലുള്ള സർക്കാർ ചെയ്തിരിക്കുന്നത്. നല്ല കാര്യം ചെയ്താൽ അതിനെ അംഗീകരിക്കണമെന്നത് എന്റെ വിശ്വാസമാണ്. ലേഖനത്തിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് മൊത്തമായി എഴുതിയതല്ല. സ്റ്റാർട്ട്അപ്പിനെ കുറിച്ച് മാത്രമാണ് എഴുതിയത്. ഇംഗ്ലീഷ് വായിക്കുന്നവർക്ക് അത് മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പല കുറ്റങ്ങളും കുറവുകളുമുണ്ട്. അടുത്തതവണ നിങ്ങൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ ഞങ്ങളത് തുടർന്നാൽ എതിർക്കരുതെന്നും ലേഖനത്തിന്റെ അവസാന ഭാഗത്ത് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് കേരളത്തിന്റെ ആവശ്യമാണെന്നാണ് അതിന്റെ അർഥം. മലയാളി ജനപ്രതിനിധിയായാണ് വിഷയത്തെ കണ്ടതും സ്വീകരിച്ചതും എഴുതിയതും. സിപിഎമ്മിന്റെ പേര് ലേഖനത്തിൽ ഇല്ല. എഴുതിയതിൽ ഒരു തെറ്റുണ്ടെങ്കിൽ അത് കാണിച്ചുതരട്ടെ. അങ്ങനെയെങ്കിൽ തിരുത്താൻ തയ്യാറാണ്', ശശി തരൂർ പറഞ്ഞു.
Content Highlights: Shashi Tharoor reacts to controversy over article on Kerala's industrial sector
Published: 16 Feb 2025, 07:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented