പ്ലസ് വണ്ണിൽ പ്രവേശനം നേടിയത് 7 ജോഡി ഇരട്ടകൾ; കൗതുക കാഴ്ചയായി തേമ്പാംമൂട് സ്കൂളിലെ വിദ്യാർഥികൾ
തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പ്ലസ് വണിൽ ഏഴ് ജോഡി ഇരട്ട സഹോദരങ്ങളാണ് പ്രവേശനം നേടിയത്. നിലവിൽ 4 ഇരട്ട സഹോദരങ്ങൾ കഴിഞ്ഞ അഞ്ചാം ക്ലാസ് മുതൽ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് ജോഡി കൂടി ഈ വർഷം സ്കൂളിലെത്തിയതോടെയാണ് സ്കൂളിൽ 7 ജോഡി ഇരട്ടകളായത്. പ്രവേശന ദിവസം ഒരുമിച്ചു എത്തിയ 7 ജോഡി ഇരട്ടകളെ കണ്ടു മറ്റു വിദ്യാർത്ഥികൾക്ക് കൗതുകമായി. എസ്.എസ്.എല്‍.സി. വരെ ഒരേ ക്ലാസില്‍ പഠിച്ചവരാണ് ഇവര്‍. എല്ലാവരും വ്യത്യസ്‌ത വിഷയങ്ങളാണ് പഠിക്കുന്നതിനാൽ പഴയപോലെ ഒരു ക്ലാസിൽ ഇരിക്കാൻ കഴിയില്ലെന്ന വിഷമത്തിലാണ് ഇവർ. ഇതൊരു അപൂർവ്വ നേട്ടമാണെന്നും ഈ ഇരട്ടക്കുട്ടികൾ എല്ലാം തന്നെ മെറിറ്റിൽ ആണ് അഡ്മിഷൻ നേടിയെന്നുള്ളത് സന്തോഷം നല്കുന്നതാണെന്ന് പ്രിൻസിപ്പൽ പ്രദീപ് നാരായൺ പറഞ്ഞു.
In Short: A rare and delightful academic milestone unfolded at Thempammoodu Janatha Higher Secondary School as seven pairs of twins enrolled in Plus One this year. Four of these pairs have been studying at the school since fifth grade, and three new twin pairs joined this year. Their collective appearance on admission day intrigued fellow students. Having studied in the same class till SSLC, they now face the emotional challenge of attending different streams. Principal Pradeep Narayanan noted it as a proud achievement, especially since all the twins secured admission on merit.
Content Highlights: Seven twin pairs join Thempammoodu Janatha Higher Secondary school
Published: 21 Jun 2025, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented