ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി ട്വന്റി മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് മലയാളി താരം സഞ്ജു സാംസണ്‍ നേടിയത്. 40 പന്തിലായിരുന്നു സഞ്ജു രാജ്യാന്തര ട്വന്റി ട്വന്റി കരിയറിലെ തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. വിമര്‍ശകരുടെ വാ അടപ്പിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമുള്ളസഞ്ജുവിന്റെ സെലിബ്രേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നിറഞ്ഞ ചിരിയോടെ സൂര്യയെ കെട്ടിപ്പിടിച്ച ശേഷം ഹെല്‍മെറ്റും ബാറ്റും വാനിലേക്കുയര്‍ത്തിയായിരുന്നു സഞ്ജുവിന്റെ ആഘോഷം. ശേഷം പവലിയനിലേക്ക് മസിലും കാട്ടിയുള്ള ആ പോസുകൂടി ചേര്‍ന്നതോടെ ആരാധകരുടെ മനം നിറഞ്ഞു. 47 പന്തില്‍ നിന്ന് എട്ട് സിക്സറുകളുടെയും 11 ഫോറുകളുടെയും അകമ്പടിയില്‍ 111 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. റിഷാദ് ഹുസ്സൈന്റെ ഒരോവറില്‍ അഞ്ചു സിക്‌സറും സഞ്ജു പറത്തിയിരുന്നു.

To advertise here,