ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രത്തിന് ചെരിവും ചോര്‍ച്ചയും
ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം അപകടാവസ്ഥയില്‍. സമുദ്രനിരപ്പില്‍ നിന്ന് 3680 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രത്തിനാണ് ചെരിവും ചോര്‍ച്ചയും ബലക്ഷയവും അനുഭവപ്പെടുന്നത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് തുംഗനാഥ് ക്ഷേത്രം. കെട്ടിടത്തിന്റെ അസ്ഥിവാരം ക്ഷയിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴക്കാലം ക്ഷേത്രത്തിന്റെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയിരിക്കുകയാണ്. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള വിദഗ്ധ പരിശോധനയും നടക്കുന്നുണ്ട്.
കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് ഐതിഹ്യം. പഞ്ചകേദാരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഈ ക്ഷേത്രമുള്ളത്. വിശ്വാസികളും വിനോദസഞ്ചാരികളുമായി ആയിരക്കണക്കിന് സന്ദര്‍ശകരാണ് വര്‍ഷം തോറും തുംഗനാഥ് ക്ഷേത്രത്തിലെത്തുന്നത്. ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ മാറ്റങ്ങളും പരിണിതഫലം കൂടുതല്‍ നേരിടുന്നതും ഈ ക്ഷേത്രം തന്നെ.
ജിഎസ്ഐ, എഎസ്ഐയും വിശദമായ പരിശോധന നടത്തിയ ശേഷം അപകടനില തരണം ചെയ്യാനുള്ള ശുപാർശകൾ നൽകിയിരുന്നു. കൂടുതൽ സുരക്ഷാ നടപടികൾക്കായി സമിതി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിബിആർഐ) സഹായവും തേടിയിട്ടുണ്ട്.
Content Highlights: Safety Warning Issued Over World's Highest Shiva Temple, Tungnath Shiv Temple
Published: 03 Oct 2024, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented