മൊബൈൽ വെളിച്ചത്തിൽ കൊടുംവനത്തിലൂടെ സന്നിധാനത്തേക്ക് അയ്യപ്പൻമാരുടെ അപകടയാത്ര
ശരംകുത്തി പാതയിൽനിന്ന്, തിരികെ വരാനുള്ള പാതയായ ചന്ദ്രാനന്ദൻ റോഡിലേക്ക് എത്താനാണ് ഭക്തരുടെ സാഹസം.തിരക്കേറിയ സാഹചര്യത്തിൽ വേഗത്തിൽ പോകാനാണ് ഭക്തർ രണ്ടു പാതയ്ക്കും ഇടയിലുള്ള വനത്തിലൂടെ സഞ്ചരിക്കുന്നത്. മൊബൈൽ ഫോണിന്റെ മാത്രം വെളിച്ചത്തിൽ ക്ഷുദ്രജീവികൾ ഉൾപ്പെടെയുള്ള വനത്തിലൂടെയാണ് ഈ യാത്ര. കുട്ടികളെ പോലും ഇങ്ങനെ കൊണ്ടുപോകുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്താം.
അയ്യപ്പൻമാർക്ക് കൃത്യമായ നിർദേശം നൽകാനും തിരക്ക് നിയന്ത്രിക്കാനും നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്നും ആരോപണമുണ്ട്. സംഭവം പുറത്തുവന്നതിനെ തുടർന്ന് നുഴഞ്ഞുകയറ്റം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മരാമത്ത് വിഭാഗം അറിയിച്ചു.
Content Highlights: Devotees at Sabarimala are taking a dangerous shortcut through a forest to reach Chandranandan Road amid heavy crowds. This practice poses risks, especially to children.
Published: 17 Nov 2025, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented