വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കെപിസിസിയുടെ നടപടി വൈകും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ തുടര്‍നടപടികളിലേക്ക് നീങ്ങൂ എന്ന നിലപാടിലാണ് മൂന്നംഗ അന്വേഷണ സമിതി. 

To advertise here,

സംഭവത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് പത്ത് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി അംഗങ്ങള്‍ ആദ്യവട്ട സിറ്റിങ്ങിന് ശേഷം തിരിവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്നു.