വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനത്തില്‍ പതിവുതെറ്റാതെ വൈലാലില്‍ വീട്ടിലേക്ക് സാഹിത്യപ്രേമികളും കുട്ടികളും ഒഴുകിയെത്തി. പാത്തുമ്മയും ആടും ഒറ്റക്കണ്ണന്‍ പോക്കറും തുടങ്ങി ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങള്‍ ഒരിക്കല്‍കൂടി വൈലാലിലെ മാംഗോസ്റ്റിന്‍ ചുവട്ടിലെത്തി പ്രിയ എഴുത്തുകാരന്റെ ഓര്‍മകള്‍ പുതുക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഓര്‍മദിനം ഉദ്ഘാടനം ചെയ്തത്.

To advertise here,