സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് നിറഞ്ഞുനിന്ന പി.വി.ഗംഗാധരന് കോഴിക്കോടിന്റെ ആദരം. കോഴിക്കോട് പുഷ്പ ജംഗ്ഷന്‍ മുതല്‍ ആനിഹാള്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് ഇനി മുതല്‍ മാതൃഭൂമി മുന്‍ ഡയറക്ടറും സിനിമ നിര്‍മ്മാതാവുമായിരുന്ന പി.വി ഗംഗാധരന്റെ പേരില്‍ അറിയപ്പെടും. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് റോഡ് നാമകരണം ചെയ്തത്.

To advertise here,

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീനാഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി നിധീഷ്, പിവിജിയുടെ ഭാര്യ ഷെറിന്‍ ഗംഗാധരന്‍, മക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് ടൗണ്‍ഹാളില്‍ പി.വി ഗംഗാധരന്റെ ഫോട്ടോയും സ്പീക്കര്‍ അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ സത്യന്‍ അന്തിക്കാട് പിവിജിയെ അനുസ്മരിച്ചു. പിവി ഗംഗാധരന്റെ പേരില്‍ നല്‍കുന്ന കൈത്താങ്ങ് പുരസ്‌കാരം സത്യന്‍ അന്തിക്കാടില്‍ നിന്നും അഭിനേതാവ് രാജന്‍ പാടൂര്‍ ഏറ്റുവാങ്ങി.