സ്ത്രീപീഡനത്തിന് കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും വെമ്പായത്തെ പ്രിയങ്കയുടെ കുടുംബത്തിന് നീതിയില്ല. കേസിലെ രണ്ടാംപ്രതി ശാന്തമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നടൻ രാജൻ പി.ദേവിന്റെ ഭാര്യയായ ശാന്തമ്മയ്ക്ക് കോവി‍ഡിന്റെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് അറസ്റ്റ് വൈകിക്കുന്നത്. 

To advertise here,

ഉണ്ണി.പി.രാജൻ ദേവിന്റെ ഭാര്യയായ പ്രിയങ്ക ഭർതൃവീട്ടിലെ പീഡനം മൂലം ജീവനൊടുക്കിയിട്ട് ഒരുമാസമാകുന്നു. മകളെ ശാന്തമ്മ ദേഹോപദ്രവം ചെയ്തതിനുള്ള തെളിവുകൾ കൊടുത്തെങ്കിലും പോലീസ് നടപടി ഉണ്ടായില്ലെന്ന് പ്രിയങ്കയുടെ അമ്മ പറയുന്നു.