സഭയിലും സമൂഹത്തിലും മുഖ്യധാരയിൽപ്പെടാത്ത ആളുകൾക്കിടയിലും ഒരു കരുതൽ രൂപമായി ഫ്രാൻസിസ് മാർപാപ്പ നിന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. 2013 മുതൽ മാർപാപ്പയെ അടുത്തറിയുന്നതിൽ സാധിച്ചിട്ടുണ്ട്. നമ്മുടെ ദേശത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പ് വ്യക്തിപരമായി ബോധ്യപ്പെട്ടതാണ്. നമ്മുടേത് വലിയൊരു സംസ്കാരമാണെന്നും പരി​ഗണിക്കപ്പെടേണ്ട ഒരു രാജ്യമാണെന്നും പിതാവ് എപ്പോഴും ശ്രദ്ധയോടുകൂടി ഓർമിച്ചിരുന്നു. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതൽ ഇന്ന് വരെ അദ്ദേഹം തന്റെ ജന്മനാട്ടിൽ ഒരിക്കൽ പോലും പോയിട്ടില്ല. എന്താണ് അതിന്റെ കാരണമെന്ന് ചോദിക്കുമ്പോൾ സമയമുണ്ടെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ ആത്മീയത സാധാരണ അളവുകോലുകൊണ്ട് അളന്നാൽ ലഭിക്കാത്തതാണ്. വ്യത്യാസങ്ങളുടെ ഒരു ആത്മീയ മനുഷ്യനാണ് ഫ്രാൻസിസ് മാർപാപ്പയെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

Inshort: Cardinal Clemis reflects on Pope Francis`s unique spiritual journey and his unwavering dedication to those on the margins of society.  Learn more about his remarkable life.