റോം: ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് പൂല അന്തോണിയെ കര്‍ദിനാളായി അവരോധിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിച്ചു. ഹൈദരാബാദില്‍നിന്ന് കര്‍ദിനാളാകുന്ന ആദ്യത്തെ ആര്‍ച്ചുബിഷപ്പാണ് അദ്ദേഹം. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം ആറായി. ഇതില്‍ അഞ്ചുപേര്‍ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ചേരാം.
ആന്ധ്രാപ്രദേശ് കര്‍ണൂല്‍ ജില്ലയിലെ ചിണ്ടുകൂര് സ്വദേശിയാണ്. ഹൈദരാബാദ് ആര്‍ച്ചുബിഷപ്പ് ആയി 2021 ജനുവരി മൂന്നിനാണ് ചുമതലയേറ്റെടുത്തത്. 1992 ല്‍ വൈദികനായ പൂല അന്തോണി 2008 ലാണ് ബിഷപ്പാകുന്നത്. കര്ദിനള്മാരായി അവരോധിക്കപ്പെട്ട 21 പേരില്‍ ഹൈദരാബാദ് ആര്‍ച്ചുബിഷപ്പും ഗോവ ആര്‍ച്ചു ബിഷപ്പ് ഫിലിപ്പെ നേരി അന്റോണിയോ സെബാസ്റ്റോ റൊസാരിയോ ഫെറാരോയും ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടുന്നു.
Content Highlights: New Cardinal Anthony Poola Hyderabad
Published: 28 Aug 2022, 03:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented