ഒന്നരനൂറ്റാണ്ടിന്റെ പഴക്കം;വായനയുടെ വളര്‍ത്തച്ഛന്റെ ഓര്‍മ്മയില്‍ നീലംപേരൂരിലെ ജന്മഗൃഹം| P N Panicker
മലയാളികളെ വായനസംസ്‌കാരം പഠിപ്പിച്ച, വായനയിലൂടെ മാത്രമേ നന്മ കൈവരുത്താന്‍ കഴിയൂ എന്ന് വിശ്വസിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് കേരളീയര്‍ വായനദിനമായി ആചരിക്കുന്നു. അമ്പലപ്പുഴയിലും സമീപദേശങ്ങളിലും ഒട്ടേറെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചതിനുശേഷം ഗ്രന്ഥശാലാസംഘം രൂപവത്കരിക്കാന്‍ പണിക്കര്‍ ശ്രമം തുടങ്ങി. 1945ല്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനായി അനൗപചാരിക വിദ്യാഭ്യാസവികസനസമിതിക്ക് (കാന്‍ഫെഡ്) അദ്ദേഹം രൂപംനല്‍കി. ഒരു പുരുഷായുസ്സ് മുഴുവന്‍ അറിവിന്റെ വെളിച്ചം വിതറി നവകേരളത്തെ പ്രകാശമാനമാക്കിയ പണിക്കര്‍ 1995 ജൂണ്‍ 19നാണ് അന്തരിച്ചത്.
പി.എന്‍ പണിക്കരുടെ ഓര്‍മ്മ പേറുന്ന നീലംപേരൂരിലെ ജന്മഗൃഹം ഇന്നും തലയെടുപ്പോടെ നിര്‍ത്തിയിട്ടുണ്ട് കോട്ടയം പബ്ലിക് ലൈബ്രറി. പി.എന്‍ പണിക്കര്‍ പഠിക്കുകയും സമീപത്തെ സ്‌കൂളില്‍ ജോലി ചെയ്യുകയും ചെയ്തത് ഇതേ വീട്ടില്‍ വച്ചാണ്. ബന്ധു വത്സലയാണ് വായനയുടെ വളര്‍ത്തച്ഛന്റെ ഓര്‍മ്മ പേറുന്ന തറവാട് സംരക്ഷിക്കുകയും സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നത്.
Inshort | Remembering PN Panicker, the visionary who championed reading & established Kerala`s Reading Day on June 19th
Content Highlights: P.N. Panicker's Birthplace: A Living Memorial to Kerala's Literary Pioneer
Published: 19 Jun 2025, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented