
തിരുവനന്തപുരം: ശ്രീകാര്യം ലൊയോള സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്ത 15 മിനിറ്റ് വായന ശ്രദ്ധേയമായി. വായനയുടെ പ്രാധാന്യം വിളിച്ചോതിയ ഈ പരിപാടിയിൽ രക്ഷിതാക്കളും പങ്കാളികളായി.
വായനാ വാരാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ സമ്മേളനങ്ങളിൽ ഓൾസെയിന്റ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സോണിയാ ജെ. നായർ, നിറമൺകര എൻ.എസ്.എസ്. കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീലറാണി എം.എസ്. എന്നിവർ പങ്കെടുത്തു.
സ്കൂളിലെ മലയാള വിഭാഗം പുറത്തിറക്കിയ ധ്വനി എന്ന വീഡിയോ മാഗസിനിന്റെ പ്രകാശനവും നടന്നു. സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ. സി.ബി.എസ്.ഇ. പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്.ജെ, വൈസ് പ്രിൻസിപ്പൽ റോഷ്നി ജോസഫ് എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
Content Highlights: Sreekaryam Loyola School celebrated Reading Week with a 15-minute mass reading session involving students, staff, and parents. The event featured academic guest speakers and the launch of a Malayalam video magazine named 'Dhwani'.
Published: 23 Jun 2026, 06:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented