സുപ്രീം കോടതി ജഡ്ജി, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം  കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ചാര സോഫ്റ്റ് വെയറായ പെ​ഗാസസിന്റെ നിർമാതാക്കളായ എൻ.എസ്.ഓയിൽ നിന്ന് ചോർന്ന ഡാറ്റയിലാണ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തുവന്നത്. മലയാളി മാധ്യമപ്രവർത്തകരായ എം.കെ. വേണു, ജെ. ​ഗോപീകൃഷ്ണൻ, സന്ദീപ് ഉണ്ണിത്താൻ, സാമൂഹ്യ പ്രവർത്തകരായ റോണാ വിൻസെന്റ്, ഹാനി ബാബു തുടങ്ങിയവരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.

To advertise here,