To advertise here,

കേരളത്തിലൂടെ വഴി എന്ന, പറമ്പിക്കുളത്തെ ആദിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം പൂവണിയുകയാണ്. തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ നിന്ന് കാട്ടിലൂടെ ചെമ്മണാമ്പതിയിലേക്കുള്ള മണ്‍പാതയുടെ നിര്‍മാണം ആരംഭിച്ചു. ഇതിനായി ആദിവാസികള്‍ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ വഴിവെട്ടു സമരം തുടങ്ങിയിരുന്നു.

തമിഴ്‌നാട്ടിലൂടെ ചുറ്റിത്തിരിഞ്ഞ് 70 കി.മി സഞ്ചരിച്ചാല്‍ മാത്രമേ പഞ്ചായത്ത് കേന്ദ്രമായ ചുള്ളിയാര്‍മേട്ടിലേക്ക് പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് എത്താന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കാട്ടിലൂടെ പത്ത് കിലോമീറ്റര്‍  മതി മലയടിവാരമായ ചെമ്മണാമ്പതിയിലേക്കെത്താന്‍. നെന്മാറ എം.എല്‍.എ കെ.ബാബു മണ്‍പാത നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.