'ഇ.എം.എസിന്റെ സ്മാരകം മാത്രമേ ഉണ്ടാക്കൂവെന്നില്ല;മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേരിടും'
പുതുപ്പള്ളിയില്‍ പുതുതായി പണികഴിപ്പിക്കുന്ന മിനി സിവില്‍ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുമെന്ന് മന്ത്രി എം.ബി രാജേഷ്. ഇ.എം.എസ്സിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ല. പുതുപ്പള്ളിയിലെ ഇ.എം.എസ് സ്മാരക ഹാളും ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നിര്‍മിക്കുന്ന സിവില്‍ സ്റ്റേഷനും അടുത്തടുത്ത് വരും. കേരളത്തിലെ രാഷ്ട്രീയമായ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെയും പ്രതീകങ്ങളായി അവ ഉയർന്നുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ പഞ്ചായത്തുവക സ്ഥലത്തെ കമ്യൂണിറ്റി ഹാളിന് എല്‍.ഡി.എഫ്. ഭരണസമിതി ഇ.എം.എസിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. രണ്ടുതവണ മുഖ്യമന്ത്രിയും മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കാത്തത് എന്തുകൊണ്ടാണ് നൽകാത്തതെന്ന് യു.ഡി.എഫ്. ചോദ്യമുയർത്തിയിരുന്നു. കമ്യൂണിറ്റി ഹാളിന് ഇ.എം.എസ്സിന്റെ പേര് നല്‍കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
'ഇ.എം.എസിന്റെ സ്മാരകം മാത്രമേ ഉണ്ടാക്കാവൂ എന്ന അഭിപ്രായമുള്ളവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അങ്ങനെ സങ്കുചിതമായി ചിന്തിക്കുന്നവരല്ല ഇടതുപക്ഷം. ഇ.എം.എസും ഉമ്മൻചാണ്ടിയുമെല്ലാം വ്യത്യസ്തമായ രാഷ്ട്രീയ ചേരിയിൽ നിന്നിട്ടുള്ളവരാണ്. എല്ലാവർക്കും അവരോട് യോജിപ്പും വിയോജിപ്പുമുണ്ടാകും. രാഷ്ട്രീയപരമായ യോജിപ്പോ വിയോജിപ്പോ അവരോടെല്ലാമുള്ള വ്യക്തിപരമായ സ്നേഹത്തിനോ ആദരവിനോ ഒരു തടസമേയില്ല. ഇ.എം.എസിന് മാത്രമല്ല, ഉമ്മൻചാണ്ടിക്കും സ്മാരകം ഉണ്ടാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞത്. എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മിനി സിവിൽ സ്റ്റേഷൻ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും പുതുപ്പള്ളികാരനുമായ ഉമ്മൻചാണ്ടിയുടെ സ്മാരകമായിരിക്കും. അങ്ങനെ കേരളത്തിലെ രണ്ട് മുഖ്യമന്ത്രിമാരുടെ സ്മാരകങ്ങൾ അടുത്തടുത്ത് വരും. കേരളത്തിലെ രാഷ്ട്രീയമായ സഹിഷ്ണുതയുടെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെ പ്രതീകങ്ങളായി ഉയർന്നുനിൽക്കും', മന്ത്രി വ്യക്തമാക്കി.
Inshort: Kerala Minister M.B. Rajesh announces naming the new mini civil station in Puthuppally after former CM Oommen Chandy, highlighting political tolerance in Kerala.
Content Highlights: Oommen Chandy`s Name for New Civil Station in Puthuppally - M.B Rajesh
Published: 24 Sept 2024, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented