To advertise here,

തിരുവനന്തപുരം: സി ആപ്റ്റിലെ ലോട്ടറി അച്ചടിയില്‍ ഉദ്യോഗസ്ഥരുടെ വെട്ടിപ്പ്. ലോട്ടറി വകുപ്പില്‍ ഇല്ലാത്ത വാഹനത്തിന്റെ പേരില്‍ കരാര്‍ നല്‍കി ഉദ്യോഗസ്ഥര്‍ വെട്ടിപ്പ് നടത്തിയെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്.

ലോട്ടറി വിതരണത്തിന് വാഹന കരാര്‍ നല്‍കി അരക്കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ലോട്ടറി വിതരണത്തിന് നടത്താത്ത 232 യാത്ര രേഖ ഉണ്ടാക്കി ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ വെട്ടിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.