2011-ല്‍ എന്റെ പിതാവിന് ലഭിച്ച ഭൂരിപക്ഷം ആറായിരത്തോളമാണെന്ന് ആര്യാടന്‍ ഷൗക്കത്ത്. അതിനുശേഷം രണ്ടുതവണയും യു.ഡി.എഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരില്‍  കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയം. പിണറായി വിജയന്‍ ഗവണ്‍മെന്റിനെതിരേയുള്ള  കേരളത്തിലെ മുഴുവന്‍ ആളുകളുടേയും ജനരോഷം നിലമ്പൂരുകാര്‍ ഏറ്റെടുത്തുവെന്നും ' അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ യു.ഡി.എഫ് തിരിച്ചുപിടിക്കണമെന്നുള്ളത് തന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു. അത് കാണണമെന്ന അദ്ദേഹത്തിന് ആഗ്രഹമാണ് താന്‍ നിറവേറ്റിയതെന്നും പറഞ്ഞു ആര്യാടന്‍ ഷൗക്കത്ത് വിങ്ങിപ്പൊട്ടി.

inshort-Aryadan Shoukath attributes Nilambur UDF by-election win to public anger against the Pinarayi Vijayan government.  A significant victory after two consecutive losses.