ഇ ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സൈബർ എസ്.എച്ച്.ഓയുടെ പരാതിയിൽ പുതിയ കേസുകൾ എടുത്തിരിക്കുന്നത്. 

To advertise here,

ഇ ബുൾ ജെറ്റ് വ്ലോ​ഗിലുണ്ടായിരുന്ന വീഡിയോ ആണ് ഇതിന് തെളിവായി ഉപയോ​ഗിച്ചിട്ടുള്ളത്. ആർ.ടി.ഓഫീസിൽ നടത്തിയ അതിക്രമങ്ങളുടെ പേരിൽ പോലീസ് നേരത്തെ കേസെടുക്കുകയും വ്ലോ​ഗർ സഹോദരന്മാർ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ജാമ്യം റദ്ദാക്കുന്നതിനായി പോലീസ് ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഇ ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ പുതിയ കേസുകൾ ചുമത്തിയിരിക്കുന്നത്.