യാത്രചെയ്യാൻ ആളില്ലാത്തതിനേത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ നവകേരളബസ്സില്‍ വീണ്ടും അഴിച്ചുപണി. ബെംഗളൂരുവിലുള്ള വര്‍ക്ക് ഷോപ്പിലാണ് പണി നടക്കുന്നത്. ടോയ്‌ലറ്റ് അഴിച്ചുമാറ്റി പകരം സീറ്റ് വെക്കുന്നതാണ് പുതിയ മാറ്റം. ലിഫ്റ്റും പിന്നിലുള്ള വാതിലും മാറ്റി പകരം മുന്നില്‍ മാത്രമായിരിക്കും വാതില്‍.

To advertise here,

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയത്. എന്നാല്‍, യാത്രക്കാരില്ലാതായതോടെ പിന്നീട് സര്‍വീസ് നിര്‍ത്തി.