മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലൂടെ വലിയ ചർച്ചയാവുകയും പിന്നീട് ട്രോളുകളിൽ ഇടംപിടിക്കുകയും ചെയ്ത നവകേരള ബസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ബസ് കട്ടപ്പുറത്താണോ അതോ മ്യൂസിയത്തിൽ കൊണ്ടുവെച്ചോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. കട്ടപ്പുറത്തുമല്ല, മ്യൂസിയത്തിലുമല്ല എന്നതാണ് അതിനുള്ള ഉത്തരം. കോഴിക്കോട്-ബെംഗളൂരു, ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ കഴിഞ്ഞ രണ്ട് വർഷമായി ദിവസവും സർവ്വീസ് നടത്തിവരുകയാണ് ബസ്.

To advertise here,