വയനാട്: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. മാതൃഭൂമി സ്നേഹഭൂമി പദ്ധതിയിലൂടെ വാങ്ങി നല്‍കിയ ഏഴേക്കര്‍ ഭൂമിയിലാണ് മാതൃകാ ഗ്രാമം ഒരുങ്ങുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിലെ തേയിലച്ചെടികള്‍ പിഴുതു മാറ്റി 56 പ്ലോട്ടുകളായി തിരിക്കുന്ന ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. 

To advertise here,

റോഡുകളുടെ രൂപരേഖയും തയാറായി. ജില്ല കളക്ടര്‍ അദില അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പുരോഗതി വിലയിരുത്തി. പുത്തുമല ഉരുളുപൊട്ടലില്‍ വീട് നഷ്ടപ്പെട്ട 52 പേരാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമാകുന്നത്.