കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന ഇക്കോ സെന്‍സിറ്റീവ് സോണില്‍ സ്വകാര്യ ഭൂമിയിലേക്ക് പാലം പണി. സ്‌റ്റോപ് മെമ്മോയുള്ള റിസോര്‍ട്ടിലേക്കാണ് പാലം പണി നടക്കുന്നത്. നിയമം ലഘിച്ചാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പാലം പണിക്ക് എന്‍.ഒ.സി നല്‍കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് മൈനര്‍ ഇറിഗേഷന്‍ പാലത്തിന് എന്‍.ഒ.സി നല്‍കിയത്. 

To advertise here,

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല പ്രദേശമാണ് പാല്‍ച്ചുരം. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന സ്വകാര്യഭൂമിയിലായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. നിര്‍മ്മാണത്തിന് സ്‌റ്റോപ് മെമ്മോ ലഭിച്ചതിന് പിന്നാലെ റിസോര്‍ട്ടിലേക്കെത്താനുള്ള പാലത്തിനാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ഇപ്പോള്‍ നിര്‍മ്മാണാനുമതി നല്‍കിയത്.