പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം 21ആകും. ഇതിനായി 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും 1954-ലെ സ്‌പെഷ്യല്‍ മാരേജ് ആക്ടിലും 1955-ലെ ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരും. ജയ ജെയ്റ്റിലി അധ്യക്ഷയായ കര്‍മ സമിതി 2020 ഡിസംബറില്‍ നീതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

To advertise here,