അമ്മയില്ലാതെ രണ്ട് അച്ഛന്മാർക്ക് ഏഴ് കുഞ്ഞുങ്ങൾ ജനിച്ചുകഴിഞ്ഞു.  ജപ്പാനിലെ ക്യുഷു സർവ്വകലാശാലയിലാണ് പെൺ എലി ഇല്ലാതെ രണ്ട് ആൺ എലികളെ ഉപയോഗിച്ച് ഏഴ് എലിക്കുഞ്ഞുങ്ങളെ ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്. പുരുഷ വിത്തുകോശങ്ങൾ അഥവാ പുരുഷ സ്റ്റെം സെല്ലുകൾ അണ്ഡകോശങ്ങളാക്കി മാറ്റി അതിനെ ബീജസങ്കലനം നടത്തിയാണ് ഈ എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. 

To advertise here,

സ്വവർഗാനുരാഗികളായ പുരുഷ പങ്കാളികൾക്ക് ഭാവിയിൽ സ്വന്തം കുഞ്ഞെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള സാധ്യതയിലേക്കാണ് ഈ പരീക്ഷണം വിരൽചൂണ്ടുന്നത്.  കുഞ്ഞിനു വളരാനുള്ള വാടക ഗർഭപാത്രത്തിന്റെ സഹായം മാത്രം മതിയാവും ഇവർക്ക് സ്വന്തം കുഞ്ഞിന്റെ അച്ഛന്മാരാകാൻ.