ആലുവയില്‍ മൂന്ന് കോടിരൂപയുടെ എം.ഡി.എം.എ പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൂന്ന് കിലോ എം.ഡി.എം.എ പിടികൂടിയത്. ലഹരിമരുന്നുമായി എത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍, സൈനുലാബ്ദീന്‍ എന്നിവരെ അറസ്റ്റുചെയ്തു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്കായി എറണാകുളം,തൃശ്ശൂര്‍ ജില്ലകളിലേക്ക് കൊണ്ടുവന്ന ലഹരിമരുന്നാണ് എക്‌സൈസ് പിടിച്ചെടുത്തത്. 

To advertise here,