കാന്തല്ലൂര്‍ ഭ്രമരം സൈറ്റില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ അവശനിലയിലും കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അപകടനില തരണം ചെയ്ത യുവതിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 

To advertise here,

പെരുമ്പാവൂര്‍ മാറമ്പിള്ളി സ്വദേശിയായ നാദിര്‍ഷ(30) തന്റെ കൈഞരമ്പുകള്‍ ബലമായി മുറിച്ചെന്നാണ് അധ്യാപികയായ യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞുള്ള വീഡിയോ ചിത്രീകരിച്ചെങ്കിലും ഇത് തമാശയാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ നാദിര്‍ഷ യുവതിയുടെ കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നു.