ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മര്‍ദിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൊടിയില്‍ സ്വദേശി മോഹന്‍ദാസിനെയാണ് വെള്ളയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ബിന്ദു അമ്മിണിക്കെതിരേ മോഹന്‍ദാസിന്റെ ഭാര്യ വെള്ളയില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ ബിന്ദു അമ്മിണി മര്‍ദിച്ചെന്ന് പറഞ്ഞാണ് മോഹന്‍ദാസിന്റെ ഭാര്യ റീജ വ്യാഴാഴ്ച പരാതി നല്‍കിയത്. 

To advertise here,

കഴിഞ്ഞദിവസം വൈകിട്ടാണ് കോഴിക്കോട് ബീച്ചില്‍വെച്ച് ബിന്ദു അമ്മിണിക്ക് മര്‍ദനമേറ്റത്. മദ്യലഹരിയില്‍ ചിലര്‍ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാള്‍ ആക്രമിച്ചെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി.