മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറിയതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം. ബാബുവിന് നല്ല പ്രോത്സാഹനമാണ് ലഭിച്ചത് അപ്പോള്‍ ആളുകള്‍ വീണ്ടും കയറിയെന്ന് വരുമെന്നും ബാബുവിന് വീട് വച്ചു നല്‍കുമെന്ന തരത്തിലുള്ള വാഗാദാനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമാവുകയാണെന്നും പ്രദേശവാസികളിലൊരാള്‍ പ്രതികരിച്ചു ഇത്തരം പ്രോത്സാഹനമാണ് ചെറാട് മലയിലേക്ക് ആളുകളെ വീണ്ടും എത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം

To advertise here,

പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി മലമുകളില്‍ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്. രാത്രി എട്ടരമുതലാണ് കൂര്‍മ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോര്‍ച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്.