ടൂറിസം വികസനത്തിന്റെ സാധ്യതകളിലേക്ക് ഗൗരവമേറിയ ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ മാതൃഭൂമി സംഘടിപ്പിക്കുന്ന മലബാര്‍ ടൂറിസം കോണ്‍ക്ലേവിന് കോഴിക്കോട് ആവേശകരമായ തുടക്കം. എട്ടു സെഷനുകളിലായി നടത്തുന്ന കോണ്‍ക്ലേവ് മന്ത്രി  പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

To advertise here,

മലബാര്‍ ടൂറിസം വികസനത്തിനായി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടത്തുമെന്നും വെല്‍നെസ് കോണ്‍ക്ലേവും റെസ്‌പോണ്‍സിബിള്‍ ടൂറിസം കോണ്‍ക്ലേവും ഇന്റന്‍സീവ് കാമ്പയിനും നടത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു.'ഇങ്ങനെ ഒരു പരിപാടി സംഘടപ്പിച്ചതില്‍ മാതൃഭൂമിക്ക് അഭിനന്ദനം. വിവാദങ്ങള്‍ ടൂറിസം മേഖലയെ എളുപ്പം ബാധിക്കും. ചൂരല്‍മല ദുരന്തം വയനാട് ദുരന്തം എന്ന ഹാഷ്ടാഗ് വന്നതോടെ ജില്ലയെ ആകെ ബാധിച്ചു. വളരെ പ്രയാസപ്പെട്ടാണ് അതിനെ മറികടന്നത്. മലബാറിന്റെ ടൂറിസം വികസിച്ചാല്‍ അത് കേരളത്തിന് ഗുണം ചെയ്യും. കേരളത്തിലെ ജനങ്ങളുടെ ഐക്യവും ആതിഥേയമര്യാദയും 100 പേര്‍ കേരളത്തില്‍ വന്നാല്‍ ആറു പേര്‍ മാത്രം മലബാറില്‍ വരുന്നതിന്റെ കാരണമാണ് നോക്കേണ്ടണ്ടത്. ഇത് ഗൗരവകരമായ പരിശോധനയ്ക്ക് വിധേയമാക്കണം. മലബാറില്‍ വിനോദസഞ്ചാരികള്‍ എത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. മലബാറിന് പ്രത്യേക പരിഗണന നല്‍കണം'. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

'ചാമ്പ്യന്‍സ് ലീഗ് വള്ളംകളിയെ കുറിച്ച് ഉയരുന്നത് അനാവശ്യവിവാദമാണ്. ഇതൊന്നും ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യില്ല. മലബാറിലേക്ക് വള്ളംകളി കൊണ്ടുവരും. CBL കാസര്‍കോഡും നടത്തും. 30 കോടിയിലധികം രൂപ റസ്റ്റ്ഹൗസുകളിലൂടെ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു. NH66 പൂര്‍ത്തിയായാല്‍ മലബാറിലെ ടൂറിസം സാധ്യതകൂടും. ലോകമെങ്ങുമുള്ള മലയാളിയുടെ പ്രതീക്ഷയാണ് തുരങ്കപാത. ആഗസ്റ്റ് 31-ന് ഉദ്ഘാടനം ചെയ്യും. പാരീസ് പോലെ യാത്രചെയ്യാന്‍ കഴിയുന്ന സാഹചര്യം കോഴിക്കോട് ഉണ്ടാവും. കനാല്‍ സിറ്റി യാഥാര്‍ഥ്യമാവും. കോഴിക്കോട് എല്ലാകാലവും ഓര്‍ക്കുന്ന ഓണാഘോഷമാവും 2025-ലെ മാവേലിക്കസ്. പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് നിക്ഷേപം മലബാറില്‍ കൊണ്ടുവരും. 2030 ആവുമ്പോഴേക്കും കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.