കൊച്ചി കളമശേരി കുസാറ്റ് കാമ്പസിനുള്ളില്‍ ആഡംബര കാറിന് തീപിടിച്ചു. ആളപായമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് കാറിന് തീപിടിച്ചത്. സര്‍വീസിനായി വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയ കാര്‍ ടെസ്റ്റ്‌ഡ്രൈവ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവിനിടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സമീപത്തുള്ള വാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി
Inshort | A luxury car given for service caught fire during a test drive at CUSAT campus in Kochi. No casualties reported. The car was completely destroyed.
Content Highlights: A luxury car caught fire on the CUSAT campus in Kalamassery, Kochi
Published: 22 Jan 2025, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented