1) മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാര്‍ കസ്റ്റഡിയില്‍. ബ്രസീൽ സ്വദേശികളെയാണ് കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം 50-ഓളം ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയെന്നാണ് വിവരം.

To advertise here,

2) മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് (മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് (33), പ്രയാഗ്‌രാജില്‍നിന്നുള്ള ദീപ് ചന്ദ്ര (32) എന്നിവരാണ് മരിച്ചത്.

3) നെടുമങ്ങാട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വേങ്കവിളയിലെ നീന്തല്‍ക്കുളത്തിലാണ് ഷിനില്‍ (14), ആരോമല്‍ (13) എന്നീ കുട്ടികൾ മുങ്ങിമരിച്ചത്. ശനിയാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അപകടമുണ്ടായത്. എന്നാൽ, അപകടത്തിൽപ്പെട്ട കുട്ടികൾ പരിശീലനത്തിന് എത്തിയതായിരുന്നില്ല. പരിശീലനത്തിനെത്താറുള്ള കുട്ടികളല്ല അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

4) ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് പൊതുജനങ്ങളോടും മാധ്യമങ്ങളോടുമുള്ള മന്ത്രിയുടെ നിര്‍ദേശം.

5) ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡ് (32) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.