
'ട്രിബൂട്ട് ടു ബഹ്റൈന്‍' സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍.
മനാമ: ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹ്റൈന്‍ ബില്ലവാസുമായി ചേര്‍ന്ന് ബഹ്‌റൈന്‍ രാജ്യത്തിന് ശ്രീനാരായണ സമൂഹത്തിന്റെ ആദരവും നന്ദിയും അറിയിച്ചുകൊണ്ട് 'ട്രിബൂട്ട് ടു ബഹ്റൈന്‍' എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു.
ശ്രീ നാരായണ ഗുരുദേവന്റെ നേതൃത്ത്വത്തില്‍ ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ 100-ാം വാര്‍ഷികഘോഷ വേളയില്‍ ആണ് 'ട്രിബൂട്ട് ടു ബഹ്റൈന്‍-സംസ്‌കാരങ്ങളുടെ സംഗമം, മാനവികതയുടെ ആത്മാവ്' എന്ന പരിപാടി നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്റിനും ഇന്ത്യയുമായുള്ള സാമൂഹ്യ-സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കുക എന്നത് മുന്‍ നിര്‍ത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 21 ന് സല്‍മാബാദിലെ ഗള്‍ഫ് എയര്‍ ക്ലബില്‍ വൈകിട്ട് 6 മണിക്ക് നടക്കുന്ന ആഘോഷ പരിപാടിയില്‍ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വക്കേറ്റ് ജി ആര്‍ അനില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
മറ്റു അതിഥികളായി കേരള നിയമസഭ എം എല്‍ എ ചാണ്ടി ഉമ്മന്‍, കര്‍ണാടക നിയമസഭ എം എല്‍ എ ഹരിപ്രസാദ്, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍, മുന്‍ ജനറല്‍ സെക്രട്ടറി ഋതംബരാനനന്ദ സ്വാമികള്‍, മറ്റു ശിവഗിരി മഠം സ്വാമിമാരായ സ്വാമി വീരേശ്വരാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ എന്നിവര്‍ പങ്കെടുക്കും. ആഘോഷങ്ങള്‍ക്കു തിളക്കമേകാന്‍ പ്രശസ്ത ഗായകരായ അനുശ്രീയും, അശ്വിനും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും.
ആദ്യ സര്‍വ്വമത സമ്മേ ളനത്തിന്റെ 100-ാം വാര്‍ഷിക പശ്ചാത്തലത്തില്‍ നൂറ് അംഗങ്ങള്‍ പങ്കെടുക്കുന്ന ദൈവദശകം ആലാപനവും ബഹ്‌റിനിലെ കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന മറ്റു ദൃശ്യവിരുന്നുകളും ഉണ്ടായിരിക്കും. ജനറല്‍ കോഡിനേറ്ററായ സുരേഷ് കരുണാകരന്റെയും, ജനറല്‍ കണ്‍വീനര്‍മാരായ സുനീഷ് സുശീലന്‍, ഹരീഷ് പൂജാരി എന്നിവരുടെയും നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് വിവിധങ്ങളായ ഉപവിഭാഗങ്ങള്‍ പിന്തുണയേകുന്നു.
ബഹ്‌റിനില്‍ സാമൂഹ്യപ്രതിബന്ധതയുള്ള സംഘടനകളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന എസ് എന്‍ സി എസ്, ബഹ്‌റൈന്‍ ബില്ലവാസ് എന്നീ സംഘടനകളുടെ തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയായിരിക്കും ഇതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ പരിപാടിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്ന തായും സംഘാടകര്‍ അറിയിച്ചു.
ഡി. കൃഷ്ണകുമാര്‍, ശ്രീകാന്ത് എം എസ്സ്, പ്രദീപ് കുമാര്‍, കൗശിക് കെ എസ്, സുവര്‍ണ, പ്രകാശ് കെ.പി., കൃഷ്ണകുമാര്‍ വി.കെ., ഷൈന്‍ ചെല്ലപ്പന്‍, സനീഷ് ഇ.എസ്. എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Join `Tribute to Bahrain` on Nov 21 for a cultural celebration honoring Bahrain. Featuring music, art, and dignitaries. Don`t miss this cross-cultural event!
Published: 16 Nov 2025, 12:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented