News Lunch@1 | മ്യാന്മാറിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഉൾഫ; നിഷേധിച്ച് സൈന്യം
1) മ്യാന്മാർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ പരേഷ് ബറൂവ നേതൃത്വം നൽകുന്ന ഉൾഫ (ഐ). ഞായറാഴ്ച തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് ആരോപണം. എന്നാൽ ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചു.
2) യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെതിരേ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുതിനെന്നും എന്നാൽ, തൊട്ടുപിന്നാലെ എല്ലാവരെയും അയാൾ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരേ പുതിയ ഉപരോധമേർപ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നൽകി. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' യുക്രൈന് നൽകുമെന്നും ട്രംപ് അറിയിച്ചു
3) തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗത്തെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.
4) രാജ്യത്തെ ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തിൽ ഇരട്ടത്താപ്പെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026-ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് പത്രം വിമര്‍ശിച്ചു.
Content Highlights: latest news malayalam
Published: 14 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented