'ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആർക്കും കോടതിയെ സമീപിക്കാം, സർക്കാറിനെ നോക്കിനിൽക്കേണ്ട'
ഇനി ഒരു പെൺകുട്ടിയുടെ മുറിയുടെ വാതിൽ മുട്ടാൻ ഒരാൾക്കും ധൈര്യമുണ്ടാകാൻ പാടില്ലെന്നും ആ നിലയിലേക്ക് ശക്തമായ നടപടികൾ ഉണ്ടാവണമെന്നും എംഎൽഎ കെ.ടി ജലീൽ. പെൺകുട്ടികൾ നല്ല കഴിവുള്ളവരായി വളർന്നുകൊണ്ടിരിക്കുകയാണ്. പുരുഷൻമാരുടെ അതേ കഴിവിലേക്ക് നമ്മുടെ സ്ത്രീകൾ എത്തികൊണ്ടിരിക്കുകയാണ്. ഇതുവരെയെത്താൻ അവർക്ക് അവസരങ്ങളില്ലായിരുന്നു. അത് ലഭ്യമാകുമ്പോൾ അവർ ഉയർന്നു പറന്നുകൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആർക്കും ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാം. പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാം. ഇതെല്ലാം സർക്കാർ തന്നെ ചെയ്യട്ടെ എന്നുപറഞ്ഞ് നോക്കിനിൽക്കേണ്ട ആവശ്യമില്ല. ഞാനും നിങ്ങളുമൊക്കെ ഒരുപോലെ ബാധ്യസ്ഥരാണ്. എല്ലാ സ്ത്രീക്കും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: KT Jaleel about Hema Commission report
Published: 20 Aug 2024, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented