ഡെന്നി ഡേവിസിനും ഭാര്യ അനിതയ്ക്കും മകന്റെ പ്രാണവായുവാണ് വൈദ്യുതി. ഓരോവട്ടവും വൈദ്യുതി മുടങ്ങുമ്പോൾ ഇരുവരുടെയും മനസ് പിടയും. തങ്ങളുടെ മകൻ ഡാനിയൽ ഡെന്നിസിന്റെ ജീവൻ നിലനിർത്താൻ വൈദ്യുതികൂടിയേ തീരൂ. ഡുഷൻ മസ്കുലാർ ഡിസ്ട്രോഫി രോഗ ബാധിതനായി കിടക്കുന്ന ഡാനിയൽ ഓക്സിജൻ യന്ത്രം ഉപയോഗിച്ചാണ് ശ്വസിക്കുന്നത്.

To advertise here,

മുഴുവൻ സമയവും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഓക്സിജൻ യന്ത്രമാണ് ഡാനിയലിന്റെ ജീവൻ നിലനിർത്തുന്നത്. എന്നാൽ ഇവരുടെ വീട്ടിൽ വൈദ്യുതി മുടക്കം പതിവാണ്. നിലവിലെ കെഎസ്ഇബി വെള്ളിമാടുകുന്ന് സെക്ഷനിൽനിന്ന്, തടസമില്ലാതെ വൈദ്യുതി ലഭിക്കുന്ന മെഡിക്കൽ കോളേജ് സെക്ഷനിലേക്ക് കണക്ഷൻ മാറ്റിതരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിരവധി അപേക്ഷകൾ നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.