റോഡിൽ ഓടിക്കാൻ അനുമതിയില്ല, പഞ്ചാബ് വഴി കോഴിക്കോട്ടെത്തിയ ഇന്ത്യൻ ആർമിയുടെ കരുത്തൻ
സോവിയറ്റ് യൂണിയനിൽ നിർമിച്ച 6x6 മിലിട്ടറി/ഓഫ്-റോഡ് ട്രക്കാണ് KrAZ-255 (ക്രാസ്-255). കഠിനമായ ഭൂപ്രദേശങ്ങളിലും വലിയ ഭാരം വഹിക്കാനും പ്രാപ്തിയുള്ള ഈ വാഹനം ഇന്ത്യൻ സൈന്യവും ഉപയോഗിച്ചിരുന്നു. 14.9 ലിറ്റർ V8 ഡീസൽ എൻജിനാണ് ഇതിലുള്ളത്. ഏകദേശം 240 എച്ച്പി കരുത്താണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഏകദേശം 12 ടൺ ഭാരമുള്ള ഈ ട്രക്കിന് 7.5 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്ന KrAZ-255 ട്രക്ക്, എരഞ്ഞിപ്പാലത്തുള്ള മൈത്രി ക്രെയിൻ സർവീസ് ഉടമ ഫർഹാൻ ആണ് പഞ്ചാബിൽനിന്ന് കോഴിക്കോട്ട് എത്തിച്ചത്.
Content Highlights: made in Soviet Union KrAZ-255 indian army truck
Published: 15 Apr 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented