കോഴിക്കോട് തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്.  കൂടുതൽ ടെക്സ്റ്റൈൽ യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. അടച്ചു കെട്ടിയത് ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് പ്രതിസന്ധിയായി. തീ കൂടുതൽ പടരാതിരിക്കാനും ആർക്കും പരിക്ക് പറ്റാതിരിക്കാനുമാണ് ഇപ്പോഴത്തെ പരി​ഗണന. എന്താണ് സംഭവിച്ചതെന്നും കെട്ടിടത്തിന്റെ കുഴപ്പങ്ങളുണ്ടോയെന്നെല്ലാം പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,