മുൻ എം.എൽ.എയും ഖാദി ബോർഡിന്റെ അധ്യക്ഷയുമായ ശോഭന ജോർജ് മോഡലാകുന്നു.  ഖാദി ബോർഡിന്റെ വസ്ത്ര പരസ്യത്തിലാണ് ശോഭന ജോര്‍ജ് മോഡലാവുന്നത്. 

To advertise here,

മുഖം മിനുക്കി വിപണിയിലെത്തുന്ന ഖാദി ഉത്പ്പന്നങ്ങൾക്ക് വിപണി സാധ്യത കണ്ടെത്താൻ താരങ്ങളുടെ സഹായം ലഭിക്കാതെ വന്നതോടെയാണ് ശോഭന പരസ്യരംഗത്തേക്കും ചുവടുവയ്ക്കുന്നത്. ഖാദി അനുഭാവികളേയും സഹൃദയരായവരേയും ചേർത്ത് ഖാദിയുടെ പരസ്യ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

താരങ്ങളേ തേടിയെങ്കിലും താരമൂല്യം താങ്ങാനാവുന്നില്ലെന്നാണ് ശോഭന ജോർജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ഇത്രയും നല്ല ഉത്പ്പന്നങ്ങൾ ഖാദിക്കുണ്ട് എന്ന് കുറച്ചു പേരിലേക്കെങ്കിലും എത്തിക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു.