ഇടുക്കി ഹൈറേഞ്ച് മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ ചിന്നക്കനാലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആന പാര്‍ക്ക് പദ്ധതി വൈകുന്നു. കൈയ്യേറ്റ മാഫിയയെ സഹായിക്കാനായി പദ്ധതി മനപൂര്‍വ്വം വൈകിപ്പിക്കുന്നതായി നാട്ടുകാര്‍ ആക്ഷേപിക്കുന്നു. 

To advertise here,

സംസ്ഥാനത്തെ ആദ്യ ആന പാര്‍ക്ക് പദ്ധതിയാണ് ചിന്നക്കനാലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ കാട്ടാനശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളാണ് ചിന്നക്കനാല്‍, സൂര്യനെല്ലി വനമേഖല. 

ആനത്താരകളുള്ള ഈ പ്രദേശത്ത് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ആന പാര്‍ക്ക് സ്ഥാപിച്ച് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന് അറുതി വരുത്താനായിരുന്നു തീരുമാനം.