നടപ്പാതയിൽ നിന്ന് വൈദ്യുതി,മനുഷ്യനെ പിന്തുടരുന്ന ട്രോളി; ശ്രദ്ധേയമാണ് ഈ മോഡലുകൾ
നടപ്പാതയിൽ നിന്ന് വൈദ്യുതി ഉൽപാദനം, മുന്നിൽ നടക്കുന്ന ആളുടെ ചലനങ്ങൾക്കൊത്ത് പിന്തുടരുന്ന ട്രോളി -സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയമായി കോട്ടയം വയല ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ മോഡലുകൾ. ഹയർ സെക്കൻഡറി സ്കിൽ ഫെസ്റ്റിലാണ് സിദ്ധാർത്ഥ്, ആൽബിൻ എന്നിവർ ചേർന്ന് ഫുട്സ്റ്റെപ്പ് വോൾട്ടേജ് ജനറേറ്ററും ഹ്യൂമൻ അസിസ്റ്റന്റ് റോബോട്ടും അവതരിപ്പിച്ചിരിക്കുന്നത്.
നടപ്പാതകൾ, റെയിൽവേ സ്റ്റെപ്പുകൾ തുടങ്ങിയ ഇടങ്ങളിൽ ഫുട്സ്റ്റെപ്പ് വോൾട്ടേജ് ജനറേറ്റർ പ്രാവർത്തികമാകുമെന്ന് ഇവർ പറയുന്നു. ആശുപത്രിയിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രോളികൾക്കും ഹോട്ടൽ ട്രോളികൾക്ക് പകരമായി ഹ്യൂമൻ അസിസ്റ്റന്റ് റോബോട്ടിനെ ഉപയോഗിക്കാനാകും.
Content Highlights: Kottayam Vayala GVHSS students showcase innovative models at Kerala State School Science Fair
Published: 11 Nov 2025, 01:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented